കോർക്ക് കാരിഗ്ഗ്ലൈനിൽ (Carrigline) താമസിക്കുന്ന ജെനിഷ് ജോസഫിന്റെ പിതാവ് താന്നിത്തടത്തിൽ ജോസഫ് ജയിംസ് (ഔസേപ്പച്ചൻ) നിര്യാതനായി . സംസ്‌കാരം ബുധനാഴ്ച(19.08.2020) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻമെമ്പറായിരുന്നു.
ഭാര്യ: സൂസമ്മ രാമമംഗലം പുതിയിടത്ത് കുടുംബാംഗമാണ്. കോർക്ക് സീറോ-മലബാർ കമ്മ്യൂണിറ്റി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിയ്ക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.